കേരള പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ ഇന്നലെ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കുടിക്കാഴ്ച്ച നടത്തി. പുതിയ ഡി ജി പി എന്ന നിലയിൽ സ്വാഭാവികമായ സന്ദർശനമാണ് അദ്ദേഹത്തിൻ്റേത് എന്നാണ് വിവരം.
രാജ്ഭവൻ്റെ സുരക്ഷാ ചുമതലക്കായി പൊലിസുകാരുടെ ലിസ്റ്റ് നൽകിയിരുന്നെങ്കിലും സർക്കാർ, ഇക്കാര്യത്തിൽ ഇറക്കിയ ഉത്തരവ് റദ്ദാക്കിയിരുന്നു. വിഷയത്തിൽ രാജ്ഭവന് അതൃപ്തിയുള്ളതായും വിവരങ്ങൾ പുറത്തു വന്നിരുന്നു. പുതിയ പൊലിസ് മേധാവിയോട് ഗവർണർ ഇക്കാര്യം സൂചിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.
