കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ വൈസ് ചാൻസലർ സസ്പെൻ്റ് ചെയ്തു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചു കൊണ്ട് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടത്താനിരുന്ന പരിപാടിയ്ക്ക് അനുമതി നിഷേധിച്ചതിനാണ് രജിസ്ട്രാറായ കെ എസ് അനിൽ കുമാറിനെ വൈസ് ചാൻസലറായ മോഹൻ കുന്നുമ്മൽ സസ്പെൻ്റു ചെയ്തത്. പത്മനാഭ സേവാസമിതി നടത്താനിരുന്ന പുസ്തക പ്രകാശന ചടങ്ങിനാണ് രജിസ്ട്രാർ അനുമതി നിഷേധിച്ചത്.
പരിപാടി റദ്ദാക്കിയത് ഗവർണറോടുള്ള അനാദരവാണെന്നും അന്വേഷണ വിധേയമായാണ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്തതെന്നുമാണ് വൈസ് ചാൻസലർ വിശദീകരിക്കുന്നത്. എന്നാൽ പരിപാടിക്ക് അനുമതി നിഷേധിച്ചിട്ടും സംഘാടകർ സെനറ്റ് ഹാളിൽ പരിപാടി നടത്താൻ ശ്രമിച്ചത് നിയമവിരുദ്ധമാണെന്ന് കാണിച്ച് രജിസ്ട്രാർ, ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ടന്നും അറിയുന്നു.
