മെഡിക്കൽ കോളജിൽ കരാർ നിയമനം

At Malayalam
1 Min Read

തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ നോൺ അക്കാഡമിക് ജൂനിയർ റെസിഡന്റ്സ് (എൻ എ ജെ ആർ ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ് ആണ് കുറഞ്ഞ യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഒന്നു മുതൽ ജൂലൈ അഞ്ച് വരെ രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിൻ്റെ കാര്യാലയത്തിൽ നടക്കും.

ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൻ്റെ സ്ഥിരം രജിസ്ട്രേഷൻ ( ലഭ്യമല്ലായെങ്കിൽ താത്ക്കാലിക രജിസ്ട്രേഷൻ ), പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ അക്കാഡമിക് സെക്ഷനുമായി ബന്ധപ്പെടണം.
ഫോൺ : 0487- 2200310

പട്ടികജാതി യുവാക്കൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നതിന് പട്ടികജാതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പന്റോടു കൂടിയ പരിശീലനത്തിന് 21 നും 30 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കാണ് അവസരം ലഭിക്കുക.

- Advertisement -

തൃശ്ശൂർ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, റേഷൻ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം ഫോൺ : 0487 – 2360381

Share This Article
Leave a comment