വി എസ് ഗുരുതരാവസ്ഥയിൽ തന്നെ

At Malayalam
1 Min Read

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. പ്രത്യേക വിദഗ്ധ ആരോഗ്യ സംഘത്തിൻ്റെ നിർദേശപ്രകാരമുള്ള ചികിത്സകളാണ് അദ്ദേഹത്തിനു നൽകി വരുന്നത്. രക്ത സമ്മർദം, വൃക്കകളുടെ പ്രവർത്തനം എന്നിവ ഇതുവരേയും കൃത്യമായിട്ടില്ല. അതിനുള്ള ചികിത്സകളാണ് ഇപ്പോൾ നൽകി വരുന്നത്. ഡയാലിസിസും തുടരുന്നുണ്ട്. മരുന്നുകളോട് നല്ല രീതിയിലാണ് ശരീരം പ്രതികരിക്കുന്നത്. ഇന്നു രാവിലെ 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സാ രീതികൾ വിലയിരുത്തും.

തിരുവനന്തപുരത്തെ എസ് യു റ്റി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ ഉള്ളത്. കടുത്ത ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി എസിൻ്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്നും പ്രസിദ്ധീകരിക്കും.

Share This Article
Leave a comment