മോഹൻലാലിൻ്റെ മകൾ വിസ്മയ സിനിമയിലേക്കെന്ന് റിപ്പോർട്ട്. 2018 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൻ്റെ സംവിധായകൻ ജൂഡ് ആൻ്റണി ജോസഫാണ് വിസ്മയ നായികയായി എത്തുന്ന ചിത്രത്തിൻ്റെ സംവിധായകൻ. ആശിർവാദ് സിനിമാസ് നിർമിക്കുന്ന മുപ്പത്തി ഏഴാമത്തെ ചിത്രമായ തുടക്കം എന്ന ചിത്രത്തിലാണ് വിസ്മയ നായികയായി എത്തുന്നത്.
ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ മോഹൻലാൽ തന്നെയാണ് അവതരിപ്പിച്ചത്. പ്രണവ് നേരത്തേ തന്നെ സിനിമയിൽ എത്തിയിരുന്നു. വിസ്മയ ഇംഗ്ലീഷിൽ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തായ് ആയോധനകലയിലും വിസ്മയയ്ക്ക് പ്രാവീണ്യമുണ്ട്.