സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങളുണ്ടായി. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തുകയായിരുന്നു. തൻ്റെ സര്‍വ്വീസ് കാലയളവിൽ താൻ വലിയ ദുരിതം അനുഭവിച്ചെന്നാണ് പരാതിപ്പെട്ടത്. മുപ്പതു വര്‍ഷം സര്‍വ്വീസില്‍ അനുഭവിച്ച വേദനകള്‍ എന്നു പറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തികാണിക്കുകയും ചെയ്തു അദ്ദേഹം.
പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പൊലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്നു പറഞ്ഞാണ് വാര്‍ത്താസമ്മേളനം നടത്തുന്ന ഹാളിലേക്ക് ഇയാൾ കയറിക്കൂടിയത്.