ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷിക്കാം.

At Malayalam
1 Min Read
സംസ്ഥാന സർക്കാർ അംഗീകൃത സ്കൂളികളിൽ ഹിന്ദി അധ്യാപക ട്രെയിനിംഗ് ആയ രണ്ടു വർഷത്തെ റെഗുലർ  ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന് (D.El.Ed) 2025 - 27  ബാച്ച്  സീറ്റിലേക്ക്  അപേക്ഷ ക്ഷണിച്ചു. 

50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി – പട്ടികവർഗക്കാർക്കും പിന്നാക്കവിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും.

അവസാനത്തീയതി ജൂലൈ 31 ന് 5 മണിക്കു മുമ്പായി പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ( ജില്ല ) എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് – 8547126028, 9446321496, 0473 – 4296496

Share This Article
Leave a comment