ജാനകി സിനിമാ വിവാദം : സെൻസർ ബോർഡിനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ

At Malayalam
1 Min Read

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി ഈ രാജ്യത്ത് രാമൻ, കൃഷ്ണൻ, അഹമ്മദ് എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേർ ഇല്ലേയെന്നും ചോദിച്ചു. ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ. ആരുടെ വികാരങ്ങളെയാണ് ഈ പേര് വ്രണപ്പെടുത്തുന്നതെന്ന് സെൻസർ ബോർഡ് മറുപടി പറയണമെന്നും കോടതി പറഞ്ഞു.

എന്തു പേരിടണം എന്ന് സർക്കാരാണോ കലാകാരൻമാരോട് നിർദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതേപ്പറ്റി സെൻസർ ബോർഡ് വിശദമായ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരൻ്റെ ഭാഗം കേട്ട കോടതി, ഹർജിയിലെ നടപടികൾ അനന്തമായി നീട്ടാനാകില്ലെന്നും സെൻസ‍ർ ബോർഡിനോട് വ്യക്തമാക്കി. കേസിൽ വരുന്ന ബുധനാഴ്ച കോടതി വിധി പറഞ്ഞേക്കും.

Share This Article
Leave a comment