ആനിമൽ ബർത്ത് കൺട്രോൾ സെൻ്ററിൽ വിവിധ താത്ക്കാലിക ഒഴിവുകൾ

At Malayalam
1 Min Read

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിൽ ആനിമൽ ബർത്ത് കൺട്രോൾ സെൻ്ററിലേക്ക് വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ തസ്തികകളിലേക്കും മാള ബ്ലോക്കിൽ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ, മൃഗ പരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നീ തസ്തികകളിലേക്കും താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൃഗപരിപാലകർ തസ്തികയിൽ നാല് ഒഴിവും ബാക്കി തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്. നിയമനം ആറു മാസത്തേക്കായിരിക്കും. ഡബ്ല്യു വി എസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന നൽകും.

താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ ഏഴാം തീയതി തിങ്കളാഴ്ച ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്‌ചയ്ക്ക് എത്തിച്ചേരണം.

രാവിലെ 10.30 ന് വെറ്ററിനറി സർജൻ, 11 മണിക്ക് ഡോഗ് ക്യാച്ചർ, 11.30 ന് മൃഗ പരിപാലകർ, 12.30 ന് ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നിങ്ങനെയായിരിക്കും കൂടിക്കാഴ്ച നടക്കുക. കൂടുതൽ വിവരങ്ങൾക്ക് – 0487- 2361216 എന്ന നമ്പറിൽ വിളിക്കാം.

Share This Article
Leave a comment