അടൂര്‍ ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിംഗ് കോളജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള പരീക്ഷ / അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 10.30 ന് കോളജില്‍ നടക്കും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് അതത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത.
ട്രേഡ്സ്മാന്‍ – മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ ( മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ) – യോഗ്യത : ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ / തത്തുല്യം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ / തത്തുല്യ യോഗ്യത ഉണ്ടാകണം. വെബ്സൈറ്റ് : www.cea.ac.in ഫോണ് : 8547005100