ഞാൻ നേരിട്ടു വന്ന് റോഡിലെ ഓരോ കുഴിയും കാണിച്ചു തരണോ – എന്ന് ചോദിക്കേണ്ടി വന്നു തൃശൂർ കളക്ടറായ അർജ്ജുൻ പാണ്ഡ്യന്. ദേശീയപാതാ അറ്റകുറ്റ പണിയെകുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൗനം പാലിച്ചപ്പോഴാണ് കളക്ടർക്ക് ഇങ്ങനെ ചോദിക്കേണ്ടി വന്നത്. എല്ലാ മാസവും അവസാന ശനിയാഴ്ചകളിൽ ചേരാറുള്ള ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടർ പൊട്ടിത്തെറിച്ചത്.
വികസന സമിതി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി നടപ്പിലാക്കാത്തതിൽ ജില്ലയിലെ എം എൽ എ മാർ അസംതൃപ്തി അറിയിച്ചു. യോഗ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ളതാണന്ന് ഉദ്യോഗസ്ഥർ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് എം എൽ എ മാർ ഉദ്യോഗസ്ഥരെ ഓർമിപ്പിക്കുകയും ചെയ്തു.