മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു

At Malayalam
1 Min Read

നാഷണല്‍ ആയുഷ് മിഷൻ്റെ  കാരുണ്യ പദ്ധതിയിലേക്ക് കൊല്ലം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍  മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. യോഗ്യത : ബി എസ് സി നഴ്‌സിംഗ് / ജി എന്‍ എം, ഒരു വര്‍ഷത്തെ ബി സി സി പി എന്‍ /സി സി സി പി എന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 2025 ജൂണ്‍ 27 ന് 40 വയസ് കവിയരുത്.  

യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ  ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ല മെഡിക്കല്‍ ഓഫീസ്, ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആശ്രാമം, കൊല്ലം – 691002 വിലാസത്തില്‍ ജൂലൈ 11നകം ലഭ്യമാക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474 – 2082261.

Share This Article
Leave a comment