സ്വരാജിന്‍റെ വിജയം ഉറപ്പെന്ന് സിപിഎം, യു ഡി എഫിൽ പൊട്ടിത്തെറികൾ ഉണ്ടാകും

At Malayalam
1 Min Read

നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജിൻ്റെ വിജയം ഉറപ്പെന്ന് സി പി എം വിലയിരുത്തൽ. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇത്തരത്തിൽ വിലയിരുത്തൽ നടത്തിയത്. സ്ഥാനാർത്ഥി പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് ഇടതുവോട്ട് ഒന്നിപ്പിച്ചതായും വിലയിരുത്തൽ. സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായി. ജമാ അത്തെ ഇസ്ലാമി യു ഡി എഫിനു പിന്തുണ പ്രഖ്യാപിച്ചത് ഇടതിനു നേട്ടമായതായും സെക്രട്ടേറിയറ്റ് വിലയിരുത്തി.

മതനിരപേക്ഷ ചിന്തയുള്ള സംഘടനകൾ ഇടതു മുന്നണിക്കൊപ്പം നിന്നെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. നിലമ്പൂർ മണ്ഡലത്തിൽ സ്വരാജ് വൻഭൂരിപക്ഷത്തോടെ വലിയ വിജയം നേടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. യു ഡി എഫിന്‍റെ തെ​റ്റായ പ്രചാരണങ്ങളെയും കള്ളക്കഥകളെയും തുറന്നുകാട്ടാൻ കഴിഞ്ഞു. വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അവരുടെ ശ്രമം ജനങ്ങൾ തള്ളിക്കളഞ്ഞു. മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിക്കാട്ടാനും വർഗീയ കൂട്ടുകെട്ടുകളെ തുറന്നുകാട്ടാനും എൽ ഡി എഫിനു കഴിഞ്ഞു. ഇടത് സ്ഥാനാർത്ഥിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കോൺഗ്രസിനകത്തെ തർക്കങ്ങൾ കൂടുതൽ ശക്തിയായി പുറത്തുവരുന്നതിന് തിരഞ്ഞെടുപ്പ് ഫലം ഇടയാക്കും. നിലമ്പൂരിന് ശേഷം യുഡിഎഫിന് അകത്ത് വലിയ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം യു ഡി എഫും എൻ ഡി എയും സ്വതന്ത്രസ്ഥാനാർത്ഥി പി വി അൻവറും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. മണ്ഡലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് ഇന്നലെ ഉണ്ടായത്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ തങ്ങൾ ഭൂരിപക്ഷം നേടുമെന്നാണ് യു ഡി എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. മുപ്പതിനായിരം വോട്ടുകൾക്ക് താൻ ജയിക്കുമെന്നാണ് അൻവറിന്‍റെ അവകാശവാദം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment