ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

At Malayalam
1 Min Read

സംസ്ഥാന സർക്കാർ അംഗീകൃത സ്കൂളികളിൽ ഹിന്ദി അധ്യാപക ട്രെയിനിംഗ് ആയ രണ്ടു വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന് (D.El.Ed) 2025 – 27 ബാച്ച് സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയായി എടുത്ത പ്ലസ് ടൂ , ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്കും അപേക്ഷിക്കാം. 17 നും 35 നും ഇടക്കാണ് പ്രായപരിധി. പട്ടികജാതി , പട്ടികവർഗക്കാർക്കും പിന്നാക്കവിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ഉണ്ട്.

അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ജൂലൈ 31 ന് വൈകീട്ട് 5 മണി. പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ പത്തനംതിട്ട (ജില്ല) എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് – 8547126028, 9446321496/ 0473 – 4296496 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share This Article
Leave a comment