തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ (ബുധൻ) പുലര്‍ച്ചെയായിരുന്നു സംഭവം. ആലുമ്മൂട് കളമുട്ടുപ്പാറയില്‍ രാധയാണ് കാട്ടാനയുടെ കൊലപ്പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
തിരുവനന്തപുരം വിതുര മണലി ട്രൈബല്‍ സെറ്റില്‍മെന്റിലെത്തിയ കാട്ടാനക്കൂട്ടം രാധയുടെ വീട് തകര്‍ക്കുകയായിരുന്നു. ആനയെ കണ്ട് രാധ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വീണ രാധയ്ക്ക് ചെറിയ പരിക്കേറ്റിട്ടു മുണ്ട്. കാട്ടാന ആക്രമണത്തിൽ രാധയുടെ വീട് പൂര്‍ണമായ So തകര്‍ന്നു. ഇപ്പോൾ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് പല തരത്തിലുള്ള വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.