നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുന്നു, പരസ്പ്പരം ആശംസിച്ച് സ്ഥാനാർത്ഥികൾ

At Malayalam
0 Min Read

നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ എട്ടു ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥാനാർത്ഥികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജും യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും നിലമ്പൂരിലെ വീട്ടികുത്ത് ബൂത്തിൽ വച്ച് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് പരസ്പ്പരം വിജയാശംസകൾ നേർന്നത് കണ്ടു നിന്ന വോട്ടർമാരിലും മറ്റും ചിരി പടർത്തി.

Share This Article
Leave a comment