റേഷൻകടകളിലെ ഇ – പോസ് യന്ത്രങ്ങളെ ഇ – ത്രാസുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ ക്രമീകരണം വരുന്നതോടെ തൂക്കിനൽകുന്ന ഭക്ഷ്യവസ്‌തുക്കളുടെ അളവിന്റെ ബില്ല് മാത്രമേ പ്രിന്റ് ചെയ്തുവരികയുള്ളു. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവ് ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
ഇ – ത്രാസുമായി ഇ – പോസ് വയർ മുഖേനയോ ബ്ലൂ ടൂത്ത് വഴിയോ ബന്ധിപ്പിക്കും. എല്ലാ താലൂക്കിലും അഞ്ചുവർഷത്തേക്ക് കോൾ സെന്ററുമുണ്ടാകും. കടകളിലുണ്ടാകുന്ന പ്രശ്നങ്ങൾ അപ്പപ്പോൾ തന്നെ പരിഹരിക്കാനാണ് ഈ സംവിധാനം നിലവിൽ വരുത്തുന്നത്.
