തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയ്ക്ക് സമീപത്തു നിന്നും പൊലീസ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഇതോടനുബന്ധിച്ച് രണ്ടു പേർ പൊലിസ് കസ്റ്റഡിയിലുമായി.
കണ്ണൂർ സ്വദേശികളായ മുഹമ്മദ് സിയാദ് (29), ഷഫീർ (34) എന്നിവരെയാണ് മെഡി.കോളജ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടം ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ചെറിയ പായ്ക്കറ്റുകളും ലഹരി ഉപയോഗിക്കുന്നതിനു വേണ്ടി
യുള്ള സാമഗ്രഹികളും ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏകദേശം 25 ഗ്രാം എം ഡി എം എയും ഒരു കിലോയോളം തൂക്കംവരുന്ന കഞ്ചാവുമാണ് പൊലീസ് കണ്ടെടുത്തത്. പൊലീസ് എത്തിയതറിഞ്ഞ പ്രതികൾ ലഹരിവസ്തുക്കൾ ബാത്റൂമിന്റെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലിസ് ലഹരി പദാർത്ഥങ്ങൾ കണ്ടെടുത്തത്.