ശബരിമലയില്‍ ദേവസ്വം ഗാര്‍ഡും തീര്‍ത്ഥാടകനും മരിച്ചു

At Malayalam
0 Min Read

ശബരിമലയില്‍ ഒരു തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും കുഴഞ്ഞ് വീണ് മരിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകവെയായിരുന്നു തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്. കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍ എന്ന 20 കാരനാണ് മരിച്ചത്. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേ സമയം, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഗോപകുമാര്‍. ഉടന്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപകുമാറിനെയും രക്ഷപ്പെടുത്താനായില്ല. ഇരുവരുടെയും മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Share This Article
Leave a comment