കേരള സമുദ്ര തീരത്തിനു സമീപത്തു വെച്ച് തീപിടിച്ച സിംഗപ്പൂരിന്റെ വാൻ ഹായ് 503 എന്ന കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകൾ തിങ്കളാഴ്ച മുതൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ അടിയാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ – കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായിട്ടാണ് കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കപ്പലിൽ നിന്നു വീണതെന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടില്ല. വസ്തൂക്കളിൽ നിന്ന് 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുകയും വേണം. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 എന്ന നമ്പറിൽ വിളിച്ച് കണ്ടെത്തിയ സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.