കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസി മാനേജരെ നിയമിക്കുന്നു. യോഗ്യത : ഫാര്‍മസിയില്‍ ഡിഗ്രി / ഡിപ്ലോമ, സംസ്ഥാന പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് / ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍ / സ്റ്റോര്‍ സൂപ്രണ്ട് തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രായപരിധി : 18 നും 50 നും മധ്യേ. അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം hdsgmchkollam@gmail.com വിലാസത്തില്‍ ജൂണ്‍ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് : www.gmckollam.edu.in ഫോണ്‍: 0474 – 2575050.