രാജ്യം ദുരന്തബാധിതർക്കൊപ്പമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ദുരന്തത്തിൽ പ്രതികരിച്ചു. വാക്കുകൾക്കതീതമായ ദുരന്തമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത സാഹചര്യത്തിൽ ആഭ്യന്തര, വ്യോമയാന മന്ത്രിമാർ അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്.
അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തിൽ മന്ത്രിമാരുമായി ദുരന്ത സാഹചര്യം മന്ത്രിമാരുമായി കൂടിയാലോചിച്ച പ്രധാനമന്ത്രി അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനായി സിവില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. ദുരന്തത്തിൽ 241 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ മാത്രമാണ് രക്ഷപെട്ടിട്ടുള്ളത്.
