2025 – 26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈനായി അപേക്ഷ സജൂൺ 16 വരെ സമർപ്പിക്കാവുന്നതാണ്. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പൊതുവിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org മുഖേന One -Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കുകയും വേണം. അപേക്ഷകർക്ക് One -Time Registration പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം അപേക്ഷകരുടെ ലോഗിൻ വഴി പോളിടെക്നിക് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാം. One – Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. പ്രോസ്പെക്ടസിനും കൂടുതൽ വിവരങ്ങൾക്കും : www.polyadmission.org