ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ അതിക്രമം നടത്തിയവർ പിടിയിൽ

At Malayalam
1 Min Read

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശികളായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിനു ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്. തിരുവനന്തപുരം വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ചു തന്നെ ആറുപേരും പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും അതിനു ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്ന് അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അക്രമികള്‍ ബാര്‍ ഹോട്ടലിലെ സാധന സാമഗ്രികൾ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരന്റെ നെയിം ബോര്‍ഡ് ഉള്‍പ്പെടെ അക്രമികള്‍ വലിച്ചു കീറിയെന്നാണ് വിവരം. പിന്നീട് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെത്തി. പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളെ കീഴ്പ്പെടുത്തിയതന്നും വിവരമുണ്ട്.

Share This Article
Leave a comment