കപ്പൽ അപകടം : ചർച്ചയ്ക്കായി മൂന്നു വിദഗ്ധ സമിതികൾ

At Malayalam
1 Min Read

കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട കപ്പൽ കമ്പനിയുടെ എം എസ്‌ സിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്നു വിദഗ്‌ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചിരിക്കുന്നത്.

പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസെസ്മെന്റ് ഓഫീസർ. അദ്ദേഹം കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന ടീമിൻ്റെ നോഡൽ ഓഫീസർ ആണ്. നഷ്‌ടപരിപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ചർച്ച ചെയ്യും.

കപ്പൽ അപകടവുമായി ബന്ധപ്പെട്ട മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ എട്ടംഗങ്ങളുമാണ് ഉള്ളത്.

TAGGED:
Share This Article
Leave a comment