എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റേയും ടൂറിസം വകുപ്പിൻ്റേയും കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മഴ ശക്തമായ സാഹചര്യത്തിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവയ്ക്കുമെന്നും അറിയിപ്പിൽ പറയുന്നു.