‘അടിച്ചു മോനെ…’ വിഷു ബമ്പർ പാലക്കാട് സ്വദേശിക്ക്

At Malayalam
1 Min Read

ഒന്നാം സമ്മാനം 12 കോടി D – 8096 ഏജൻസി വിറ്റ V D 204266 നമ്പർ ടിക്കറ്റിന്

ഇത്തവണത്തെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. VD 204266 നമ്പർ ടിക്കറ്റുടമയ്ക്ക് 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിയ്ക്കുന്നത്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ബാക്കി അഞ്ചു പരമ്പരകളിൽ നിന്നുമായി അഞ്ചു ഭാഗ്യവാൻമാർക്കും ലഭിക്കും.

ആകെ 45 ലക്ഷം ടിക്കറ്റുകൾ വിൽപ്പനക്കെത്തിയതിൽ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. പാലക്കാട് ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റു പോയതും. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകൾക്കും ലഭിക്കും. 5,000 രൂപയിൽ തുടങ്ങി 300 രൂപയിൽ അവസാനിക്കുന്ന അതി വിപുലമായ സമ്മാനഘടനയായിരുന്നു ഇത്തവണത്തെ വിഷു ബമ്പറിന് ഉണ്ടായിരുന്നത്.

- Advertisement -

Share This Article
Leave a comment