കോഴിക്കോടും കണ്ണൂരും കാസർഗോഡും ദേശീയപാതയിൽ വിള്ളലുകൾ കണ്ടെത്തിയതിനു പിന്നാലെ തിരുവനന്തപുരത്തും പലയിടത്തും ദേശീയ പാതയിൽ വിള്ളൽ വന്നതായി റിപ്പോർട്ട്. കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ പണി പൂർത്തിയായ സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് പാതയിലാണ് വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത് എന്നാണ് വിവരം. തെക്കൻ കേരളത്തിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തുന്ന ആദ്യ സംഭവം കൂടിയാണിത്.