യൂത്ത് കോൺസ് സംസ്ഥാന സെക്രട്ടറി ബി ജെ പിയിൽ

At Malayalam
1 Min Read

യൂത്ത് കോണ്‍ഗ്രസിൻ്റെ മുന്‍ സംസ്ഥാന സെക്രട്ടറി ഷൈന്‍ ലാല്‍ ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പാർട്ടി അംഗത്വം നല്‍കിയത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി ഷൈന്‍ ലാല്‍ മത്സരിച്ചിരുന്നു. 1483 വോട്ടുകളാണ് അന്ന് ഷൈനിന് ലഭിച്ചത്. ബി ജെ പിക്കു വേണ്ടി മത്സരിച്ചതാകട്ടെ ഇപ്പോഴത്തെ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും .

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈന്‍ ലാല്‍ നേരത്തേ തന്നെ രാജിവച്ചിരുന്നു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും സംഘടന തിരിച്ചു നല്‍കുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ കോൺഗ്രസ് പരിഗണിക്കുന്നതേയില്ലെന്നും പരാതിപ്പെട്ടാണ് ഷൈന്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

Share This Article
Leave a comment