തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഗവ : കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ, ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ, ജ്യോഗ്രഫി, എജ്യുക്കേഷനൽ ടെക്‌നോളജി ആർട്ട് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ മെയ് 26ന് അഭിമുഖം നടത്തുന്നു. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം എഡ്, നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി യഥാക്രമം രാവിലെ 10.30ന് കോളജിൽ നേരിട്ട് എത്തിച്ചേരണം.
N E T ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 9847245617. ഇ – മെയിൽ : gctetvm@gmail.com