‘വീര്യം പോരാ, ഹോട്ട് മതി’ സംസ്ഥാനത്ത് ബിയർ ഉപയോഗം കുറയുന്നതായി കണക്കുകൾ

At Malayalam
1 Min Read

മദ്യവിൽപന വർദ്ധിക്കുന്നുണ്ടെങ്കിലും സ്ഥാനത്ത് ബിയർ ഉപയോഗം കുറയുന്നുവെന്ന് ബിവറേജസ് കോർപ്പറേഷൻ്റെ കണക്കുകൾ. ആവശ്യക്കാരേറെയും വീര്യം കൂടിയ ‘ഹോട്ട്’ മദ്യങ്ങൾക്കാണെന്നും ബിവറേജസ് കോർപ്പറേഷ വ്യക്തമാക്കുന്നു. ഉത്സവകാലങ്ങളിലും മറ്റും പുതിയ റെക്കോർഡുകൾ ഇട്ടും മറ്റും വർദ്ധിക്കുന്ന സംസ്ഥാനത്തെ മദ്യ വിൽപന, വർദ്ധിക്കുന്നതിനിടെയാണ് ബിയർ ഉപയോഗം കുത്തനെ കുറയുന്നത്.

2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. കണക്കുകള്‍ പ്രകാരം ബാർ, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവ ചേർത്തുള്ള ബിയര്‍ വില്‍പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കേയ്‌സ് നേടിയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സ് ആയി കുറഞ്ഞു. എന്നാൽ അതേസമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായിരുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment