സംസ്ഥാന സർക്കാരിൻ്റെ ജീവനി പദ്ധതി പ്രകാരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും കോളജിനെ ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റു കോളജുകളിലേക്കും 2025 – 26 അദ്ധ്യായന വർഷത്തേക്ക് സൈക്കോളജിസ്റ്റുകളെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 26 രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. പ്രതിമാസം വേതനമായി 20,000 രൂപ ലഭിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളജ് പ്രിൻസിപ്പാളിന് മുന്നിൽ എത്തിച്ചേരണം. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ ജീവനിയിലും ക്ലിനിക്കൽ കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും.