പൊലീസ് തലപ്പത്ത് അഴിച്ചു പണി

At Malayalam
1 Min Read

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡി ജി പി, ഐ ജി തലപ്പത്താണ് മാറ്റം. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിലേക്കു മാറ്റി. ബറ്റാലിയൻ എ ഡി ജി പി യായ എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു.

ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് അക്കാദമി ഡയറക്ടറാക്കി. മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ജയിൽ മേധാവി സ്ഥാനം ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി. ഈ പശ്ചാത്തലത്തിൽ ഐ ജി സേതുരാമൻ ജയിൽ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐ ജിയായിരുന്ന പി പ്രകാശിന് കോസ്റ്റൽ (തീരദേശ) ചുമതല നൽകി. ക്രൈംബ്രാ‍ഞ്ചിൽ നിന്നും എ അക്ബറിനെ ഇൻ്റലിജൻസിൽ ഐ ജിയാക്കി നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐ ജിയാകും.

Share This Article
Leave a comment