എൻജിനിയറിങ്, ഫാർമസി കോഴ്‌സുകൾ : ഏപ്രിൽ 23 ന് പ്രവേശന പരീക്ഷകൾ തുടങ്ങും

At Malayalam
1 Min Read

2025 – 26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി കോഴ്‌സിലേയ്ക്കുളള കമ്പ്യൂട്ടർ അധിഷ്ഠിത ( സി ബി ടി ) പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ നടക്കും. ഏപ്രിൽ 23 മുതൽ 29 വരെ മറ്റു പ്രവേശന പരീക്ഷകൾ ഉള്ളതിനാൽ കീം പരീക്ഷാ തീയതികളിൽ മാറ്റം ആവശ്യപ്പെട്ട് ഇ – മെയിൽ മുഖേനയോ നേരിട്ടോ ഏപ്രിൽ 18 ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവർക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്.  ഈ അഡ്മിറ്റ് കാർഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവർ ‘centre change complaint’ എന്ന വിഷയം പരാമർശിച്ച് ഏപ്രിൽ 20ന് വൈകിട്ട് 5 നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ലഭ്യമാക്കണം. 

‘centre change complaint’ എന്ന വിഷയം പരാമർശിക്കാത്തതും ഏപ്രിൽ 20 ന് വൈകിട്ട് 5 ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോൺ: 0471 – 2525300.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment