സ്കൈ തൊഴിൽമേള ഏപ്രിൽ 12ന്

At Malayalam
1 Min Read

സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി പി രാജീവ് എറണാകുളം കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി സ്കൈ – സ്കിലിങ് കളമശ്ശേരി യൂത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാലാമത് തൊഴിൽമേള ഏപ്രിൽ 12 ശനിയാഴ്ച നടക്കും.ആലങ്ങാട് കൊങ്ങോർപ്പിള്ളി ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ ഒൻപതിന് തൊഴിൽ മേള ആരംഭിക്കും.

കേരള നോളഡ്ജ് ഇക്കണോമിക് മിഷന്റെ സഹകരണത്തോടെ മുപ്പതിലധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ പത്ത്, പ്ലസ് ടു , ഐ ടി ഐ, ഡിപ്ലോമ , ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ ചുവടെ കാണുന്ന ലിങ്കോ
https://forms.gle/NbYc84A6QQeZecTt7 പോസ്റ്ററിൽ കാണുന്ന ക്യൂ ആർ കോഡ് മുഖാന്തരമോ ഏപ്രിൽ 9 നു മുമ്പ് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് – 9946291983

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment