തിരുവനന്തപുരത്തെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ /പ്രോഗ്രമർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് (മികവിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതാണ് ) നിയമനം നടത്തുന്നതിനായി ചുവടെ പറയുന്ന യോഗ്യതയുള്ളവർക്കായി ഏപ്രിൽ 7ന് രാവിലെ 11 മണിക്ക് പരീക്ഷാ ഭവനിൽ വാക് – ഇൻ – ഇന്റർവ്യു നടത്തുന്നു. നിശ്ചിത യോഗ്യതയുളളവർ അന്നേ ദിവസം അസൽ രേഖകൾ സഹിതം എത്തിച്ചേരണം.
വിദ്യാഭ്യാസ യോഗ്യത : എംടെക് ( ഐ ടി / സി എസ് ) / എം സി എ / എം എസ് സി ( ഐ ടി / സി എസ് ), ബിടെക് (ഐ ടി / സി എസ്) എന്നിവയിൽ ഏതെങ്കിലും റെഗുലർ ഫുൾടൈം കോഴ്സുകൾ പാസ്സായിരിക്കണം. (കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്.)
അഭിലഷണീയ യോഗ്യതകൾ : കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി ബി എം എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റംസ്. ടെക്നിക്കൽ : P H P, Postgre S Q L, MySQL, Laravel, Codelgniter. പ്രവൃത്തി പരിചയം : 1) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ – യോഗ്യത നേടിയ ശേഷം മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 2) പ്രോഗ്രാമർ : അഭിലഷണീയം. പ്രായ പരിധി – 50 വയസിൽ താഴെ. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2546824, 0471 – 2546832
