24 വെട്ടുമായി L – 2

At Malayalam
1 Min Read

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ ഉള്ളതായി റിപ്പോർട്ടുകൾ. പ്രധാന വില്ലന്റെ പേരായ ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയതായി പറയുന്നു. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണവും ഒഴിവാക്കിയിട്ടുണ്ട്. എൻ ഐ എ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. ആകെ രണ്ടു മിനിറ്റ് എട്ട് സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയിരിക്കുന്നത്. റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തന്നെ തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം.

Share This Article
Leave a comment