തൊടുപുഴയിലെ ബിജു ജോസഫ് കൊലപാതക കേസിൽ ചില വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ മഞ്ജു. കേസിലെ പ്രതിയായ ജോമോന് ബിജു പണം കൊടുക്കാനുണ്ടായിരുന്നില്ലെന്ന് മഞ്ജു പറയുന്നു. ജോമോന് കൊടുക്കാനുള്ളത് മുഴുവൻ കൊടുത്തു തീർത്തിട്ടുണ്ട്. ഒരു തവണ ജോമോൻ ഭീഷണിപ്പെടുത്തി വിളിച്ചിരുന്നു എന്നും മഞ്ജു വെളിപ്പെടുത്തി.
പൊലിസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു. പങ്കു കച്ചവടം പിരിഞ്ഞപ്പോൾ ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം എല്ലാം കൊടുത്തു തീർത്തതാണെന്നും പുതുതായി സാമ്പത്തിക ഇടപാടുകൾ ഒന്നും തന്നെ ഇല്ലെന്നും മഞ്ജു പറയുന്നു.
