പുരോഹിതൻമാരെ അവഹേളിക്കുന്ന തരത്തിൽ വീഡിയോകൾ പോസ്റ്റു ചെയ്ത യു ട്യൂബറെ സർക്കാർ സസ്പെൻ്റ് ചെയ്തു. കത്തോലിക്കാസഭയേയും പുരോഹിതരേയും കെ എം എം എൽ കമ്മ്യൂണിറ്റി ആൻ്റ് പബ്ളിക് റിലേഷൻ മാനേജർ കൂടിയായ അനിൽ മുഹമ്മദിനെയാണ് സഭയുടെ പരാതിയെ തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. കൊല്ലം രൂപതയാണ് ഇയാൾക്കെതിരെ മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയത്.
സഭയേയും ക്രിസ്തുമതത്തേയും അവഹേളിക്കുന്ന 20 ൽ അധികം വീഡിയോകൾ സഭ തെളിവായി മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. ആക്ഷേപ ഹാസ്യരൂപത്തിൽ അനിൽ മുഹമ്മദ് തുടങ്ങുന്ന വീഡിയോകൾ പിന്നീട് മതവിദ്വേഷം മെല്ലെ പ്രചരിപ്പിക്കുന്നതായി മാറുകയാണ് പതിവ്. തുടക്കത്തിൽ ഇയാൾ പറയുന്നതിൽ കാര്യമുണ്ട് എന്നു തോന്നിപ്പിക്കുകയും മെല്ലെ ഒരു മതത്തിൻ്റെ പ്രചാരണവും മറ്റു മതങ്ങളെ ആക്ഷേപിക്കലുമാണ് അനിൽ മുഹമ്മദിൻ്റെ ലൈൻ. ഉത്തരവാദിത്തപ്പെട്ട ഒരു ജോലിയിൽ ഉടരുന്ന വ്യക്തി കൂടി ആയതിനാലാണ് സർക്കാർ നടപടിയുണ്ടായത്.
