സംഗീത സംവിധായകൻ ഷാൻ റഹ്മാൻ 38 ലക്ഷം രൂപ തട്ടിച്ചെടുത്തു എന്നാരോപിച്ച് പൊലിസിൽ പരാതി ലഭിച്ചു. പരാതിയെ തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. കൊച്ചിയിൽ നടത്തിയ സംഗീത പരിപാടിയിലാണ് പണം തട്ടിയതെന്ന് കാണിച്ച് സംഗീത പരിപാടിയുടെ സംവിധായകൻ കൂടിയായ സിനിമയിലെ പ്രൊഡക്ഷൻ മാനേജർ നിജുരാജ് എന്നയാളാണ് ഷാൻ റഹ്മാനെതെതിരെ പരാതി നൽകിയത്. പൊലിസ് അന്വേഷണം ആരംഭിച്ചു.