ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴയിലെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ ഭർത്താവ് യാസറിനെ താമരശ്ശേരി കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.
27 ന് രാവിലെ 11മണിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസർ ഭാര്യ ഷിബിലയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഷിബിലയുടെ അച്ഛനും അമ്മയ്ക്കും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഇപ്പോൾ ചികിത്സയ്ക്കു ശേഷം ഇരുവരും ആശുപത്രി വിട്ടു.
