പ്ലംബർ, ഇലക്ട്രീഷ്യൻ താല്‍കാലിക നിയമനം

At Malayalam
1 Min Read

തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പ്ലംബര്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ / ഇലക്ട്രിഷ്യന്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 09 ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളജ് ആശുപത്രി ഓഫീസില്‍ നേരിട്ട് എത്തിച്ചേരണം. 
 
യോഗ്യത: എസ് എസ് എല്‍ സി പാസ്സായിരിക്കണം. പ്ലംബര്‍ / ഇലക്ട്രിഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം അഭികാമ്യം.
 
പ്രായം 50 വയസ്സില്‍ താഴെ ആയിരിക്കണം. 2025 ജനുവരി 1 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

Share This Article
Leave a comment