ലഹരിക്ക് അടിമയായ മകനെ അമ്മ പൊലിസിൽ ഏൽപ്പിച്ചു

At Malayalam
0 Min Read

ലഹരിക്ക് അടിമയായ മകനെ അമ്മ സ്വയം പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പിന്നാലെ പൊലീസ് അറസ്റ്റു ചെയ്തത്. ലഹരിക്ക് അടിമയായ രാഹുൽ, അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്വന്തം വീട്ടിലുള്ള സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്നിട്ട് ജയിലിൽ പോകുമെന്നായിരുന്നു മകന്റെ ഭീഷണിയെന്ന് അമ്മ പറഞ്ഞു. രാഹുൽ ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു വീട്ടിൽ കൊലവിളിയും ആത്മഹത്യ ഭീഷണിയും നടത്തിയതെന്നും അമ്മ പറയുന്നു. തുടർന്ന് അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment