സംസ്ഥാനത്ത് പലയിടങ്ങളിലായി നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1,343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 231 കോടി രൂപയുടെ തട്ടിപ്പു നടന്നതിൽ ഇതുവരെ 1,343 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായ തെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കേസിലെ മുഖ്യപ്രതികളെല്ലാം ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻ ജി ഒ കോൺഫഡേഷനും വഴിയുമാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. കോഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയാണ് തട്ടിപ്പു നടത്തിയത്. രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് കേസ് അന്വേഷണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.