ഇന്ന് ഗതാഗത നിയന്ത്രണം

At Malayalam
1 Min Read

എൽ ഡി എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തി‍‍ൽ നടക്കുന്ന രാജ്ഭവൻ മാർച്ചുമായി ബന്ധപ്പെട്ട് ഇന്ന് ( മാർച്ച് 17 ) രാവിലെ 11 മണി മുതൽ മാർച്ച് തീരുന്നതുവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.

പേരുർക്കട ഭാഗത്തു നിന്നും വെള്ളയമ്പലം വഴി കിഴക്കേക്കോട്ട – തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പേരൂർക്കട – ഊളമ്പാറ – ശാസ്തമംഗലം – കൊച്ചാർ റോഡ് – ഇടപ്പഴിഞ്ഞി – ശ്രീമുലം ക്ലബ് ജംഗ്ഷൻ – വഴുതക്കാട് – വിമൻസ് കോളജ് ജംഗ്ഷൻ വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ – ഗോൾഫ് ലിങ്ക്സ് – പെെപ്പിൻമൂട് – ശാസ്തമംഗലം വഴിയും പോകേണ്ടതാണ്.

പാളയം ഭാഗത്ത് നിന്നും പേരൂർക്കട ശാസ്തമംഗലം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പാളയം – പി എം ജി – പ്ലാമൂട് – മരപ്പാലം – കുറവൻകോണം – കവടിയാർ വഴിയും ചെറിയ വാഹനങ്ങൾ കോർപ്പറേഷൻ ഓഫീസ് – നന്തൻകോട് – ദേവസ്വം ബോർഡ് – T T C – ഗോൾഫ്‌ ലിങ്ക്സ് വഴിയും പോകേണ്ടതാണ്

മാർച്ചുമായി ബന്ധപ്പെട്ട കോർപ്പറേഷൻ ഓഫീസ് ,പി എം ജി ,പ്ലാമൂട്, മരപ്പാലം കുറവൻകോണം,കവടിയാർ, ഗോൾഫ് ലിങ്ക്സ്,T T C, പൈപ്പിൻ മൂട്, ശാസ്താമംഗലം ഇടപ്പഴിഞ്ഞി, വഴുതക്കാട്,വെള്ളയമ്പലം, മ്യൂസിയം ഭാഗങ്ങളിൽ ഗതാഗത തിര ക്കുണ്ടാകും.

- Advertisement -

രാജ്ഭവൻ മാർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തകരെ കൊണ്ടു വരുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയശേഷം ആറ്റുകാ‍ൽക്ഷേത്ര പാ‌ർക്കിംഗ് ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

നഗരത്തിലെ പ്രധാനറോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിനായി പൊതുജനങ്ങൾക്ക് 0471- 2558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണന്നും പൊലിസ് അറിയിച്ചു.

Share This Article
Leave a comment