സീനിയർ മാനേജർ (എച്ച് ആർ ) തസ്തികയിൽ ഒഴിവ്

At Malayalam
1 Min Read

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എച്ച് ആർ ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. 77,400 – 11,5200 ആണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ ( പേഴ്സണൽ / എച്ച് ആർ ) അല്ലെങ്കിൽ എം എസ് ഡബ്ല്യു, നിയമബിരുദം, എച്ച് ആർ മാനേജ്മെന്റിൽ 13 വർഷത്തെ ജോലി പരിചയം എന്നീ യോഗ്യതകൾ ഉള്ളുള്ളവർക്ക് അപേക്ഷിക്കാം. 18 – 45 ആണ് പ്രായപരിധി. ഇളവുകൾ അനുവദനീയം.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സിചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment