അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടുന്നു

At Malayalam
0 Min Read

കോഴിക്കോട് താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടുന്നു. കോഴിക്കോട് ഡി ഇ ഒ യാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. എം ജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ്, വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം.

പല സ്ഥാപനങ്ങളിലും യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. ട്യൂഷൻ സെൻ്ററുകൾ അടച്ചു പൂട്ടാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറാണ് ഈ ഉത്തരവിറക്കിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment