ജല അതോറിറ്റിയിൽ വോളണ്ടിയർ നിയമനം

At Malayalam
1 Min Read

ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പ്രവർത്തനങ്ങളുടെ ഭാഗമായി ടെക്നിക്കൽ വോളണ്ടിയമാരെ നിയമമിക്കുന്നു. 179 ദിവസത്തിൽ കവിയാതെയുള്ള ദിവസവേതന അടിസ്ഥാനത്തിലാണ് ജെ ജെ എം വോളണ്ടിയർ (ടെക്നിക്കൽ) തസ്തികയിൽ ജല അതോറിറ്റിയുടെ കട്ടപ്പന പ്രോജക്ട് ഡിവിഷൻ നിയമനം നടത്തുന്നത്.

ഐ ടി ഐ / ഡിപ്ലോമ / എഞ്ചിനീറിങ്ങിൽ ബിരുദം ഉള്ളവർക്ക് (സിവിൽ, മെക്കാനിക്കൽ, കെമിക്കൽ) അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ബിരുദധാരികൾ, ജലജീവൻ മിഷൻ വോളണ്ടിയർ ജോലിയിൽ മുൻ പരിചയമുള്ളവർ, പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ളവർ, കേരളാ വാട്ടർ അതോറിറ്റിയിൽ ഓവർസീയർ തസ്തികയിൽ ജോലി ചെയ്തിട്ടുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

കമ്പ്യൂട്ടർ പരിജ്ഞാനവും ജലവിതരണ രംഗത്ത് പ്രവൃത്തിപരിചയവും അഭികാമ്യം. താല്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 19 (ബുധനാഴ്ച്ച) രാവിലെ 11 മണി മുതൽ ഒരു മണി വരെയുള്ള സമയത്ത് വെള്ളയാംകുടിയിലുള്ള കാര്യാലയത്തിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക് 04868 – 250101

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment