സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

At Malayalam
1 Min Read

തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത: ബി എസ്‌ സി / ബി എ / ബി കോമിനോടൊപ്പം കമ്പ്യൂട്ടർ സയൻസ് / ആപ്ലിക്കേഷനിൽ പി ജി ഡിപ്ലോമയും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം (വെബ് ബേസ്ഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റിൽ പ്രവൃത്തി പരിചയം അഭികാമ്യം). താൽപര്യമുള്ള ജീവനക്കാർ കെ എസ് ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പു മേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന മാർച്ച് 18 നു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്സ് (7-ാം നില), തമ്പാനൂർ, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment