കഞ്ചാവ് കടത്ത് : യുവതിയും 3 യുവാക്കളും പിടിയിലായി

At Malayalam
0 Min Read

വാടകയ്ക്ക് വീടെടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന യുവതിയടക്കം നാലു പേരെ എക്സൈസ് പിടികൂടി. വയനാട് പുൽപ്പള്ളിയിലാണ് സംഭവം. എല്ലാവരും പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശികളാണന്ന് എക്സൈസ് പറഞ്ഞു. ഹർഷ എന്ന 24 കാരിയും പ്രണവ് (20), അജിത് (22), ആൽബിൻ ജെയിംസ് (21) എന്നീ യുവാക്കളുമാണ് എക്സൈസിൻ്റെ പിടിയിലായത്.

ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനം, 200 ഗ്രാമോളം കഞ്ചാവ്, ഇതുമായി ബന്ധപ്പെട്ട ചില ഉപകരണങ്ങൾ എന്നിവയും സംഘത്തിൽ നിന്നും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് നാൽവർ സംഘം കുടുങ്ങിയത്.

Share This Article
Leave a comment